ചങ്ങമ്പുഴ സ്‌മരണ കെ എം സന്തോഷ് കുമാർ

Share

പ്രണയത്തെക്കുറിച്ചു പാടാൻ എത്ര പദങ്ങൾ ആകാം ?
പ്രണയിതാക്കളുടെ “മനതാരിലാശകൾ ” എത്രയോ അത്രയേറെ എന്നു ഉത്തരം പറയാം എന്നു തോന്നുന്നു …
പ്രണയഭാവത്തിന് മലയാളത്തിൽ ഉപയോഗിക്കാവുന്ന എല്ലാ പദങ്ങളും ധൂർത്തമായിത്തന്നെ കവിതയിൽ മുത്തു പോലെ കോർത്തിണക്കിയ കവിയായിരുന്നു ചങ്ങമ്പുഴ.
ഇന്ന് ചങ്ങമ്പുഴയുടെ ചരമദിനമാണ് .
പ്രണയ ഭാവഗീതങ്ങൾ പാടിപ്പാടി ആ പുല്ലാങ്കുഴൽ 1948 ജൂൺ 17 ന് നിശ്ചലമായെങ്കിലും മലയാള ഭാഷയും മലയാളിയുമുള്ളിടത്തോളം കാലം ആ ഗാനവീചികൾ പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും . പിന്നീട് വന്ന കവികളിൽ ഭൂരിപക്ഷവും എഴുതിയത് ചങ്ങമ്പുഴയുടെ പ്രതിധ്വനി കവിതകളാണ് എന്ന്
മുൻപേ വിലയിരുത്തപ്പെട്ടിട്ടുള്ളതാണല്ലോ …

കവിയും കാമുകനും സർഗ്ഗ കലാപകാരിയുമായ്
സ്വന്തം ജീവിതം കൊണ്ട് പ്രണയോന്മാദത്തിൻ്റെ വിഭിന്ന മുദ്രകൾ പതിപ്പിച്ച അനന്യ പ്രതിഭയായിരുന്നു ചങ്ങമ്പുഴ .
” കാട്ടാളൻ കണ എയ്തൊരു പൈങ്കിളി
കാതരയായ് പിടയുമ്പോൽ “

ഓരോ മലയാളിയുടെ ചേതനയിലും തുടിക്കുന്നുണ്ട്

ഭാവവൈവിധ്യങ്ങളാൽ ചങ്ങമ്പുഴ..

  താരകങ്ങളും

മാനവരും എന്നെന്നും കേട്ടുകൊണ്ടേയിരിക്കും ആ അനുരാഗ ഗീതിതുടിപ്പുകൾ ..
ആ ഹൃദ് സ്പന്ദനങ്ങൾ….

Join the Conversation

Please log in to make a comment and share your thoughts.

Add a Comment