video • 3/24/2026
"ലിറ്ററേറ്റർ റീഡിഫൈനിംഗ് വേൾഡ് - മലയാളം "ഉദ്ഘാടനപതിപ്പ് സമർപ്പണം - ഷാജിൽ അന്ത്രു, ചീഫ് എഡിറ്റർ
അന്തരിച്ച സാഹിത്യകാരൻ കെ എം അന്ത്രു എന്ന എൻ്റെ പിതാവാണ് LITTERATEUR Redefining World എന്ന അന്തർദ്ദേശീയ ഇംഗ്ലീഷ് പ്രസിദ്ധീകരണം 2020 ആഗസ്റ്റിൽ ആരംഭിക്കുന്നത്. എറണാകുളം ജില്ലയിൽ ,കാഞ്ഞിരമറ്റത്ത്, കോട്ടയിൽ മൊയ്തീൻ സാഹിബിൻ്റെയും പെരുമ്പളം കല്ലിടും കടവിൽ കുഞ്ഞോമ്മയുടേയും എട്ടാമത്തെ പുത്രനായി 1937 ലാണ് അദ്ദേഹം പിറന്നത്. 1956 ൽ വിദ്യാഭ്യാസകാലത്ത് സഹപാഠിയായ ഏനാദി രാമചന്ദ്രനോടൊപ്പം ചേർന്ന് " നാളത്തെ പൂക്കൾ " എന്ന ഒരു മാസിക പുറത്തിറക്കി.
വിദ്യാഭ്യാസാനന്തരം ഇൻഡ്യൻ റെയിൽവേയിലും പിന്നീട് അഭിഭാഷകനായുമായിട്ടായിരുന്നു ഔദ്യോഗിക ജീവിതം എങ്കിലും സാഹിത്യമായിരുന്നു അദ്ദേഹത്തിൻ്റെ ഇഷ്ട കർമ്മ രംഗം. കേരള ഭൂഷണം, കേരള കൗമുദി, കേരള ധ്വനി, മലയാള മനോരമ, കലാകൗമുദി, പ്രഭാതം, ഭാരതഭൂമി തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ അദ്ദേഹം ചെറുകഥകളും ലേഖനങ്ങളുമെഴുതി. എഴുത്തിലൂടെ തന്റെ ചുറ്റുമുള്ള സാമൂഹിക തിന്മകളെയും അധാർമികതകളെയും അദ്ദേഹം ശക്തമായി വിമർശിച്ചു. അദ്ദേഹത്തിന്റെ ആദ്യ കഥ "പത്തിരിയും കോഴിയിറച്ചിയും" 1957 ൽ പ്രസിദ്ധീകരിച്ചു. 1970 വരെ അദ്ദേഹം സാഹിത്യലോകത്ത് വളരെ സജീവമായിരുന്നു. അക്കാലത്ത് "കാഞ്ഞിരമറ്റം അന്ത്രു" എന്ന പേരിലാണ് എഴുതിക്കൊണ്ടിരുന്നത്. 1970 കൾ മുതൽ 2000 വരെ അദ്ദേഹം സാഹിത്യരചനയിൽ നിന്നും ഒഴിഞ്ഞു നിന്നു.
പിന്നീട് 2004 ൽ "പുള്ളിക്കുയിലും, പനിനീർപ്പൂവും, ഒരു സ്നേഹബന്ധവും" എന്ന ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു. ശേഷം ഒൻപത് പുസ്തകങ്ങൾ അദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങി. കഥകൾ, ലേഖനങ്ങൾ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. 2017 ഒക്ടോബർ 3 ന് രോഗബാധിതനായി കിടപ്പിലായ നാളുകളിൽപ്പോലും അദ്ദേഹം സാഹിത്യരചന തുടരാൻ ആഗ്രഹിച്ചു. കുറെയൊക്കെ സാധിച്ചു. രോഗശയ്യയിൽ ആയിരിക്കുമ്പോഴാണ് രണ്ടു പുസ്തകങ്ങൾ പ്രകാശനം ചെയ്‌തത്.
ഒരു മാസികയുടെ പ്രസാധകനും എഡിറ്ററുമായി മാറുക എന്ന സ്വപ്നം കെ.എം. അന്ത്രുവിനുണ്ടായിരുന്നു. എന്നാൽ ഔദ്യോഗികവും വ്യക്തിപരവുമായ ജീവിത തിരക്കുകൾക്കിടയിൽ അതു സാധ്യമാക്കാനായില്ല. എന്നാൽ കിടപ്പിലായപ്പോൾ, ഒരു സംഭാഷണത്തിൽ അദ്ദേഹം ഈ പൂർത്തീകരിക്കാത്ത സ്വപ്നത്തെക്കുറിച്ച് മകനായ എന്നോട് വീണ്ടും പറയുകയുണ്ടായി. അദ്ദേഹത്തിന്റെ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി 2020 ഓഗസ്റ്റിൽ "LITTERATEUR Redefining World" എന്ന പേരിൽ ഒരു അന്തർദേശീയ മാസിക, ഇംഗ്ലീഷ് ഭാഷയിൽ ഞങ്ങൾ ആരംഭിച്ചു. 2020 ഡിസംബർ 19 ന് അദ്ദേഹം മരണപ്പെടുന്ന ഘട്ടത്തിൽ "LITTERATEUR Redefining World" മാഗസിൻ ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരുന്നു. ദീർഘകാല അനുഭവസമ്പത്തും പരസ്യ-വരുമാന സാധ്യതകളും വിപുലമായ വിതരണശ്രംഖലയും മൂലധനശേഷിയുമൊക്കെയുള്ള പ്രസിദ്ധീകരണങ്ങൾ പോലും വലിയ പ്രതിസന്ധി നേരിടുകയും ഒട്ടേറെ ചെറുപ്രസിദ്ധീകരണങ്ങൾ നിലച്ചുപോകുകയും ചെയ്ത, കോവിഡാനന്തര കാലത്താണ് തുടക്കക്കാരായ ഞങ്ങൾക്ക് ഇത്രയും സാധ്യമായത് എന്നതും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വിയോഗശേഷവും "LITTERATEUR Redefining World" യാത്ര തുടർന്നു. അഞ്ചു വർഷം പൂർത്തിയാക്കിയ ജൂലൈ 2025 ൽ, 42 LITTERATEUR Redefining World മാഗസിനുകളും 22 REFLECTOEM Redefining World മാഗസിനുകളും പ്രസിദ്ധീകരിക്കുകയും, "LITTERATEUR TV" എന്ന പേരിൽ യുട്യൂബ് സജീവമാക്കാനും കഴിഞ്ഞു. ഇതിനോടകം വിവിധ രാജ്യങ്ങളിലെ 1200 എഴുത്തുകാരെ ഞങ്ങൾ മാഗസിനിലൂടെ പരിചയപ്പെടുത്തി.
കേരളത്തിൽ നിന്നുമൊരു അന്താരാഷ്ട്ര കലാ-സാഹിത്യ പുരസ്കാരം ഉണ്ടാകണം എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിനായി 2021 മുതൽ കെ എം അന്ത്രു അന്താരാഷ്ട്ര സാഹിത്യപുരസ്‌കാരം ഞങ്ങൾ നൽകി വരുന്നു. ഇതുവരെ ഏഴു പേർക്ക് പുരസ്‌കാരം നൽകി കഴിഞ്ഞു.
റിയൽ മാഗസിൻ പ്രൊഡക്ഷൻസ് എന്ന പേരിൽ പുസ്തക പ്രസാധക രംഗത്തും ഞങ്ങൾ പ്രവേശിച്ചു. ഇന്ത്യൻ കമ്പനി ആക്റ്റ്, 2013, സെക്ഷൻ (8) പ്രകാരം, ലാഭേച്ഛയില്ലാത്ത സ്ഥാപനമായി സ്ഥാപിച്ച കെ.എം.അന്ത്രു ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ഈവിധ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
ഈയൊരു ഘട്ടത്തിലാണ് "ലിറ്ററേറ്റർ റീഡിഫൈനിംഗ് വേൾഡ്" എന്ന മലയാളം പ്രസിദ്ധീകരണം കൂടി ആരംഭിക്കാൻ തീരുമാനിച്ചത്.
മാനവികതയെ ഉയർത്തിപ്പിടിക്കാനും, എല്ലാത്തരം വിവേചനങ്ങളെ ചെറുക്കാനും, ആക്രമണോത്സുകൾക്കെതിരെ ലോകസമാധാനത്തിനും ഐക്യത്തിനും അപരവിദ്വേഷത്തിനെതിരെ ജനകീയ ഐക്യത്തിനും സംഭാവനകൾ നൽകാൻ, സാഹിത്യ- കലാ മാധ്യമത്തിന് കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
-ഷാജിൽ അന്ത്രു
Website: https://www.litterateurrw.com/