കഥ: ഒരു മണിക്കൂറിന്റെ കഥ (The Story of an Hour) സ്വതന്ത്ര പരിഭാഷ (ഷാജിൽ അന്ത്രു -ജൂൺ 2026 ലിറ്ററേറ്റർ മലയാളം മാഗസിൻ ഗാലറി കോളത്തിൽ പ്രസിദ്ധീകരിച്ചത്.) ശ്രീമതി മല്ലാർഡിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ഭർത്താവിന്റെ മരണവാർത്ത അവളെ അറിയിക്കുമ്പോൾ അതിയായ കരുതലും മൃദുത്വവും പാലിക്കപ്പെട്ടു. ആ ദുഃഖവാർത്ത അവളിലേക്കെത്തിച്ചത് സഹോദരി ജോസഫൈനായിരുന്നു—മുറിഞ്ഞുവീഴുന്ന വാചകങ്ങളിലൂടെയും പാതിവഴിയിൽ നിശ്ശബ്ദമാകുന്ന സൂചനകളിലൂടെയും, സത്യം മുഴുവനായും തുറന്നുകാട്ടാതെ, അതിന്റെ നിഴൽ മാത്രം അവളുടെ മനസ്സിലേക്ക് ഒഴുക്കിക്കൊണ്ടായിരുന്നു ആ […]
തിരുവനന്തപുരം: ലോകസാഹിത്യവും മലയാളസാഹിത്യവും ഒരേ വായനാവേദിയിൽ സമന്വയിപ്പിക്കുന്ന ലിറ്ററേറ്റർ മലയാളം മാസികയുടെ ജൂലൈ 2026 പതിപ്പ് പ്രസിദ്ധീകരിച്ചു. സാഹിത്യത്തെ വെറും ആസ്വാദനമാധ്യമമായി കാണാതെ, ചരിത്രം, തത്ത്വചിന്ത, സംസ്കാരം, കല, വിവർത്തനം, മനുഷ്യാനുഭവങ്ങൾ എന്നിവയുമായി സംവദിക്കുന്ന ഒരു ബഹുമുഖ സാഹിത്യ മാസികയായാണ് ലിറ്ററേറ്റർ ശ്രദ്ധേയമാകുന്നത്. ഈ മാസികയുടെ ചീഫ് എഡിറ്റർ ഷാജിൽ അന്ത്രുവും, എക്സിക്യൂട്ടീവ് എഡിറ്റർ കെ. എം. സന്തോഷ്‌കുമാറുമാണ്. ജൂലൈ പതിപ്പ് മലയാള വായനക്കാരനെ പ്രാദേശിക സാഹിത്യത്തിന്റെ അതിരുകൾക്കപ്പുറം ലോകസാഹിത്യത്തിന്റെ വിശാല ഭൂപടത്തിലേക്ക് കൈപിടിച്ചുനടത്തുന്ന ഒരു ചിന്താപരമായ […]
ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തിന്റെ അനശ്വര ശബ്ദമായ എസ്. ജാനകി (88) അന്തരിച്ചു. ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയുടെ വിയോഗത്തോടെ ഇന്ത്യൻ സംഗീതത്തിന് ഒരു മഹത്തായ അധ്യായമാണ് അവസാനിക്കുന്നത്. വികാരങ്ങളുടെ എല്ലാ ഭാവങ്ങളും ശബ്ദത്തിലൂടെ അനായാസം ആവിഷ്കരിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി. പ്രണയവും വിരഹവും മാതൃസ്നേഹവും ഭക്തിയും നൊമ്പരവും പ്രത്യാശയും ഒരേ സ്വാഭാവികതയോടെ അവർ ആലപിച്ചു. അതുകൊണ്ടുതന്നെ അവരുടെ ശബ്ദം വെറും ഗാനങ്ങളുടെ ഭാഗമല്ല, […]
തേനും വയമ്പും…” ഇനി ഓർമകളുടെ ഈണമായി. “വസന്ത പഞ്ചമി…” പോലെ സംഗീതവസന്തങ്ങൾ വിരിയിച്ച ശബ്ദം നിശ്ശബ്ദമായി. “നാവിൽ തൂക്കും…” അനശ്വരഗാനങ്ങൾ മാത്രം ബാക്കി. “മാനസ മണിവേണുവിൽ…” ഇന്നും ആ സ്വരം ഒഴുകിക്കൊണ്ടിരിക്കും. “സൂര്യകാന്തി…” പോലെ തലമുറകളെ പ്രകാശിപ്പിച്ച ഗാനകോകില യാത്രയായി. “പൂമാനം പൂത്തുലഞ്ഞേ…” എന്ന് പാടിയ ശബ്ദം കാലാതീതമായി. എന്നാൽ, ആ സ്വരം ഒരിക്കലും അവസാനിക്കുന്നില്ല. മലയാളിയുടെ ഹൃദയത്തിൽ എന്നും മുഴങ്ങിക്കൊണ്ടിരിക്കും…
കരാക്കസ് | ലിറ്ററേറ്റർ ഓൺലൈൻ ജൂൺ 24-ന് വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിന്റെ ആഘാതത്തിൽ രാജ്യം ഇപ്പോഴും കരകയറാനുള്ള പോരാട്ടത്തിലാണ്. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മരണസംഖ്യ…
ലണ്ടൻ: സാഹിത്യത്തിനുള്ള നൊബേൽ സമ്മാന ജേതാവായ Kazuo Ishiguro തന്റെ ഒമ്പതാമത്തെ നോവലായ Miss Lambert Steps Aboard Danger ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2027…
-ഷാജിൽ അന്ത്രു സാഹിത്യം, കല – തുടങ്ങിയ രൂപങ്ങൾ “സൃഷ്ടിച്ചു പോകുമ്പോൾ” ആണ് മഹത്തരമാകുന്നത്. അല്ലാതെ “ബോധപൂർവം സൃഷ്ടിക്കുമ്പോൾ അല്ല”. വളരെ കാലമായി സാഹിത്യമേഖല…