
കേരളത്തിലെ പൊതു ശൗചാലയങ്ങളിലെ യൂസേഴ്സ് ഫീ സംവിധാനം അവസാനിപ്പിക്കണം എന്ന ജനകീയ ആവശ്യമുയർത്തി സമരം തുടരുകയാണ് ജേപ്പി. ജൂൺ 15 മുതൽ സെക്രട്ടറിയേറ്റിനു മുൻപിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് ഈ ഒറ്റയാൾ സമര നില്പ്.
വിവിധ സാമൂഹ്യ വിഷയങ്ങളുയർത്തി ഒട്ടേറെ ഇത്തരം സമരങ്ങൾ നടത്തിയിട്ടുണ്ട് ജെപിയും പങ്കാളി ശ്രീകല ഭൂമിക്കാരനും. നാളെ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ ഈ വിഷയത്തിന് പരിഹാര നിർദ്ദേശമില്ലെങ്കിൽ ജൂലൈ 15 മുതൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര നടത്തി ഈ ആവശ്യം കൂടുതൽ ജനകീയമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ജാതി -മത – വിശ്വാസ_ കക്ഷി രാഷ്ട്രീയ ചിന്തകൾക്കതീതരായി മനുഷ്യർ ഒരുമിച്ചു ജീവിക്കുന്ന പൊതു മാനവിക ജീവിതയിടമായ ഭൂമി ക്കാരൻ ബന്ധുത്വ ആശ്രമത്തിൻ്റെ സംഘാടകരാണ് ജേപ്പിയും ശ്രീകല ഭൂമി ക്കാരനും .

