ജൂൺ: ഷാജിൽ അന്ത്രു, ലിറ്ററേറ്റർ 2026
മലയാളത്തിലെ രണ്ടു നോവലുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന കഥാതന്തു ചോരണ വിവാദം, സാഹിത്യത്തിൽ വർദ്ധിച്ചു വരുന്ന “മാറ്റിയെഴുത്ത്” എന്ന പ്രവണതയെക്കുറിച്ച് കൂടുതൽ ചിന്തിക്കുവാൻ സമൂഹത്തിനെ പ്രേരിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ വലിയ വികാസത്തിൻ്റെ ഈ കാലത്ത് വസ്തു താന്വേഷണത്തിന് ആധുനിക ടൂളുകൾ ഉപയോഗിക്കാം എന്ന വലിയ സാധ്യതയും ഇന്നുണ്ട്.
Abducted, Vengeance, Rough Cut, Killer’s Diary, How I Started the Apocalypse, Bender, Anatomy of Evil, The Gemini Experiment തുടങ്ങിയ പുസ്തകങ്ങളുടെ രചയി താവാണ് ചിക്കാഗോയിൽ നിന്നുള്ള ബ്രയാൻ പിങ്കേർട്ടൺ. ത്രില്ലറുകളും, ഹൊറർ നോവലുകളും, സയൻസ് ഫിക്ഷനുകളും ആണ് അദ്ദേഹത്തിന്റെ പ്രധാനമേഖല. ഈ അടുത്ത ദിവസങ്ങളിൽ അദ്ദേഹം സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തൽ നടത്തി. അതിന്റെ സംക്ഷിപ്ത രൂപം ഇതാണ്: വ്യാജ എഴുത്തുകാരെ പരിപോഷിപ്പിക്കുന്നതിനായി A.I. എന്റെ നോവലുകൾ മോഷ്ടിക്കുന്നു.
A.I.യെ പരിശീലിപ്പിക്കാനും A.I.യുടെ ഉള്ളടക്ക ലൈബ്രറി വിപുലീകരിക്കാനും ഉപയോഗിക്കുന്ന പു സ്തകങ്ങളുടെ ഒരു ഡാറ്റാബേസ് “ദി അറ്റ്ലാന്റിക്” അടുത്തിടെ തുറന്നുകാട്ടി. ജനറേറ്റീവ് AI മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി മെറ്റായും ഓപ്പൺഎഐയും ലിബ്ജെൻ, ബുക്സ്3 പോലുള്ള പൈറേറ്റഡ്-ബുക്ക് റിപ്പോസിറ്ററികളെ ആശ്രയിക്കുന്നത് സംബന്ധിച്ചാണ് “ദി അറ്റ്ലാന്റിക്” അന്വേഷണം നടത്തിയത്.
മറ്റുള്ളവരുടെ സൃഷ്ടിപരമായ കൃതികൾ ശേഖരിക്കുന്നത്, വ്യാജ എഴുത്തുകാരുടെ ആവശ്യാ നുസരണം, derivative കൃതികൾ സൃഷ്ടിച്ച് വിതരണം ചെയ്യാനും വിൽക്കാനും അവരെ പ്രാപ്തരാക്കാൻ വേണ്ടിയാണ്.
ബ്രയാൻ പിങ്കേർട്ടൺ പറയുന്നു,” എന്റെ സ്വന്തം പുസ്തകങ്ങളിൽ ഏതെങ്കിലും ഉൾപ്പെടുത്തിയിട്ടു ണ്ടോ എന്ന് അറിയാൻ ഞാൻ ഡാറ്റാബേസിലേക്ക് പ്രവേശനം നേടി. ഉത്തരം അതെ എന്നായിരുന്നു”
A.I. സിസ്റ്റങ്ങൾ നോവലുകളുടെ ആശയങ്ങളും ഘടകങ്ങളും വിവിധ മോഡ്യൂളുകളായി തരാംതിരി ക്കുന്നു. കൊടുക്കുന്ന പ്രോംപ്റ്റുകൾ അനുസരിച്ച്, ഞൊടിയിടെ ഒരു പുസ്തകം നിർമ്മിച്ച് നൽകുന്നു. ഇന്റർനെറ്റിൽ പ്രചരിക്കുന്ന കഥകളും കവിതകളും ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന കൂട്ടത്തിൽ പെടുന്നു.
കുർദിഷ് എഴുത്തുകാരി ആവ ഹോമ 2020-ൽ എഴുതിയ Daughters of Smoke and Fire എന്ന നോവലും, The Atlantic പുറത്ത് വിട്ട മെറ്റാ AI. പരിശീലിപ്പിക്കാൻ ഉപയോഗിച്ച പൈറേറ്റഡ്-ബുക്സ് ഡാറ്റാബേസ് സെർച്ച് ചെയ്താൽ ലഭിക്കും.
ഈ സാഹചര്യത്തിൽ, കുർദിഷ് എഴുത്തുകാരി ആവ ഹോമ 2020-ൽ എഴുതിയ Daughters of Smoke and Fire എന്ന നോവലിന്റെ “മാറ്റിയെഴുത്ത്” മാത്രമാണ് 2022-ലെ ഹരിത സാവിത്രിയുടെ സിൻ, 2025-ലെ കെ ആർ മീരയുടെ കലാച്ചി എന്നീ നോവലുകൾ എന്നു സംശയിച്ചു പോയാൽ ആരെയും തെറ്റ് പറയാൻ സാധിക്കില്ല.
മൂന്ന് നോവലുകളും കൈകാര്യം ചെയ്തിരിക്കുന്നത് ഒരേ പ്രമേയമായിട്ടു കൂടി, ഇപ്പോൾ നടക്കുന്ന നോവൽ വിവാദത്തിൽ കുർദ് എഴുത്തുകാരിയായ ആവാ ഹോമയുടെ Daughters of Smoke and Fire എന്ന നോവൽ അധികമാരും പരാമർശിച്ചു കാണുന്നില്ല.
ചലച്ചിത്രകാരിയാകാനുള്ള സ്വപ്നങ്ങളുമായി നടക്കുന്ന ഇറാനിലെ ഒരു കുർദിഷ് യുവതിയായ ലൈല (Leila ) കേന്ദ്ര കഥാപാത്രമായി വരുന്ന നോവലാണ്, Daughters of Smoke and Fire – ആവ ഹോമ, (2020). തന്റെ ജനങ്ങളുടെ അടിച്ചമർത്തപ്പെട്ട കഥകൾ, സംസ്കാരം, പോരാട്ടങ്ങൾ എന്നിവ ലോക പ്രേ ക്ഷകരിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നു. ദാരിദ്ര്യം, ലിംഗപരമായ അടിച്ചമർത്തൽ, കുർദു കൾക്കെ തിരായ വ്യവസ്ഥാപരമായ വിവേചനം എന്നിവ കാരണം അവളുടെ ആഗ്രഹത്തിന് നിരന്തരമായ തടസ്സങ്ങൾ നേരിടുന്നു.
ലൈല (Leila) യുടെ ഇളയ സഹോദരൻ ചിയ, അവരുടെ പിതാവിന്റെ തടവറയുടെയും പീഡനത്തി ന്റെയും ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാഷ്ട്രീയമായി സജീവമായി നിൽക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചിയ ദുരൂഹമായ സാഹചര്യത്തിൽ കാണാതാകുമ്പോൾ അദ്ദേഹം അറസ്റ്റിലായെന്നും വധശിക്ഷയെ നേരിടേണ്ടിവരുമെന്നും ഭയന്ന് ലൈല (Leila) അദ്ദേഹത്തെ കണ്ടെത്താൻ അപകടകരമായ ഒരു അന്വേഷണം ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി അവൾ പ്രചാരണം നടത്തുകയും അദ്ദേഹത്തിന്റെ രചനകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് സ്വന്തം ജീ വൻ അപകടത്തിലാക്കുന്നു.
കഥ കുടുംബ-തലമുറകളിലേക്ക് വ്യാപിക്കുകയും വിശാലമായ കുർദിഷ് ചരിത്രത്തിൽ നെയ്തെടുക്കുകയും ചെയ്തിരിക്കുന്നു – രാസായുധ ആക്രമണങ്ങൾ, നാടുകടത്തൽ, ഇറാനിയൻ ഭരണത്തിൻ കീഴിലുള്ള തുടർച്ചയായ അടിച്ചമർത്തൽ (“സ്വീകരിക്കുക അല്ലെങ്കിൽ ഉന്മൂലനം”) പോലുള്ള സംഭവങ്ങളിൽ നിന്നുള്ള ആഘാതം ഉൾപ്പെടെ. സ്വത്വം, പ്രതിരോധശേഷി, കുടുംബബന്ധങ്ങൾ, പുരുഷാധിപത്യം, ചെറുത്തുനിൽപ്പിന്റെ വ്യക്തിപരമായ നഷ്ടം – ഇത്തരം വിഷയങ്ങൾ ഈ നോവലിൽ കാണാം . ദുഃഖം, സ്നേഹം, നീതിക്കായുള്ള പോരാട്ടം എന്നിവയ്ക്കിടയിലുള്ള സ്വയം വിമോചനമാണ് ലൈല (Leila ) യുടെ യാത്ര.
ലൈല (Leila ) യുടെ വീക്ഷണകോണിൽ നിന്നാണ് ഈ ആഖ്യാനം പ്രധാനമായും പറയുന്നത്, ഏകദേശം 50 വർഷത്തെ ആധുനിക കുർദിഷ് അനുഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും ഇതിൽ ഉൾപ്പെടുന്നു.
ആവാ ഹോമ ഒരു കുർദിഷ്-ഇറാനിയൻ എഴുത്തുകാരിയും പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമാണ്. അവരുടെ ആദ്യ നോവലാണ് – പ്രത്യേകിച്ച് ഒരു വനിതാ കുർദിഷ് എഴുത്തുകാരി ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ. പത്രപ്രവർത്തകയായ ഫർസാദ് ക മാംഗറിനെപ്പോലുള്ള യഥാർത്ഥ കുർദിഷ് വ്യക്തികളി ൽ നിന്ന് ഇത് ഭാഗികമായി പ്രചോദനം ഉൾക്കൊള്ളുന്നു. വംശീയഹത്യ, പീഡനം, ലിംഗാധിഷ്ഠിത അക്രമം, സാംസ്കാരിക ഉന്മൂലനം തുടങ്ങി കുർദ് ജനത നേരി ടുന്ന സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങൾ നോവലിൽ ആവിഷ്കരിക്കുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സിൻ (ഹരിത സാവിത്രി, 2022) എന്ന നോവലിന്റെ കേ ന്ദ്ര കഥാപാത്രം സീതയാണ്. സീതയുടെ കുർദിലേക്കുള്ള യാത്രയാണ് പ്രധാന പശ്ചാത്തലം. സുഹൃത്തുക്കളുടെ വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ചാണ് അവൾ ഈ സാഹസികയാത്ര ആരംഭിക്കുന്നത്.
കെ.ആർ. മീരയുടെ, കലാച്ചി (2025)യിൽ ഡൽഹി സർവകലാശാലയിലെ അധ്യാപികയായ ഡോ. ഫിദ യാണ് ഈ നോവലിലെ നായിക. അവളുടെ കാമുകൻ ഇജാസ്, കസാക്കിസ്ഥാനിലെ കലാച്ചി ഗ്രാമത്തിൽ ഒരു ബലാത്സംഗക്കേസിൽ കുടുങ്ങി ജയിലിലാണ്. സത്യം കണ്ടെത്താനും ഇജാസിന്റെ അവസ്ഥ മനസ്സിലാക്കാനുമായി ഫിദ ഒരു ദുഷ്കര യാത്രയ്ക്ക് പുറപ്പെടുന്നു. ഈ യാത്ര, അവളെ രാഷ്ട്രീയവും വ്യക്തിപരവുമായ സങ്കീർണ യാഥാർഥ്യങ്ങളിലേക്ക് നയിക്കു ന്നു. പൗരത്വം, സ്വത്വം, അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ നോവൽ ഉയർത്തുന്നു.
ഇന്ത്യയിലെ മതരാഷ്ട്രീയം, ന്യൂനപക്ഷങ്ങളുടെ ഭയം, സ്ത്രീശരീരത്തിന്മേലുള്ള സാമൂഹിക-രാഷ്ട്രീയ നിയന്ത്രണങ്ങൾ എന്നിവയെ നോവൽ ശക്തമായി വിമർശിക്കുന്നു. ‘ഉറക്കം’ എന്ന പ്രതീകം രാഷ്ട്രീയ രൂപകമായി ഉപയോഗിക്കുമ്പോൾ, യക്ഷിക്കഥ, തീപ്പക്ഷി തു ടങ്ങിയ പ്രതീകങ്ങൾ കഥയ്ക്ക് കൂടുതൽ അർഥതല ങ്ങൾ നൽകുന്നു.
മൂന്നു കൃതികളിലെയും സാദൃശ്യങ്ങൾ ശ്രദ്ധേയം തന്നെയാണ്.
“Daughters of Smoke and Fire” (2020)
കേന്ദ്ര കഥാപാത്രം : കുർദിഷ് സ്ത്രീ,
പശ്ചാത്തലം: ഇറാൻ
വിഷയം : യുദ്ധം, ഭരണകൂട പീഡനം
രചനാരീതി : ഡോക്യുമെന്ററി ശൈലി
പ്രമേയത്തിൽ: ഇറാൻ/ഇറാഖ്/തുർക്കി വിമർശനം
സിൻ (2024)
കേന്ദ്ര കഥാപാത്രം : ഇന്ത്യൻ സ്ത്രീ
പശ്ചാത്തലം: കുർദ്-തുർക്കി
വിഷയം : Daughters of Smoke and Fire ലെ യുദ്ധം നിലനിർത്തി
രചനാരീതി: “നല്ല എഴുത്ത്, സ്വാംശീകരണം” – എൻ.എസ്. മാധവൻ
പ്രമേയത്തിൽ::യുദ്ധവിരുദ്ധ സാർവലൗകികത
കലാച്ചി (2025)
കേന്ദ്ര കഥാപാത്രം : ഇന്ത്യൻ മുസ്ലിം സ്ത്രീ
പശ്ചാത്തലം: കസാക്കിസ്ഥാൻ
വിഷയം: Daughters of Smoke and Fire ലെ യുദ്ധം മാറ്റി “സ്ലീപ്പിങ് സിക്നെസ്”, പകർച്ചവ്യാധി
രചനാരീതി : സങ്കീർണ്ണാത്മക രീതി
പ്രമേയത്തിൽ: ഇന്ത്യൻ രാഷ്ട്രീയം, പൗരത്വം, കോവിഡ്.
അഞ്ച് പൊതു ഘടകങ്ങൾ ഈ നോവലുകളിൽ ദൃശ്യമാണ്. മുന്നറിയിപ്പ് അവഗണിച്ച് സംഘർഷമേഖലയിലേക്ക് പോകുന്നവർ, ദുരിതപൂർണമായ ദീർഘയാ ത്ര, അപരിചിതവും ശത്രുതാപരവുമായ ചുറ്റുപാട്, ഭര ണകൂട അക്രമം/പീഡനം, പരിസമാപ്തിയില്ലാത്ത മടക്കം – എന്നിവയാണ് അവ .
വിവാദവും വിൽപ്പനയും
സിൻ vs കലാച്ചി സാമ്യാരോപണം പൊട്ടിപ്പുറപ്പെട്ടതോടെ രണ്ട് പുസ്തകങ്ങളും ചർച്ചയായി. വിവാദം വിൽപ്പന കൂട്ടുമെന്നതിൽ സംശയമില്ല. എന്നാൽ ചർച്ച വേണ്ടത് “മോഷണം” എന്ന ആരോപണത്തി ലല്ല, സാഹിത്യത്തിലെ “മാറ്റെഴുത്ത്” ലാണ്.
സിൻ (2022), Daughters of Smoke and Fire (2020) ലെ കുർദിസ്ഥാൻ നിലനിർത്തി. പക്ഷെ നായികയുടെ ദേശീയത മാറ്റി. കലാച്ചി (2025) “സംഘർഷ മേഖലയിലെ സ്ത്രീ” എന്ന അച്ചുതണ്ട് നിലനിർത്തി, യുദ്ധം മാറ്റി ജൈവ-രാഷ്ട്രീയ പകർച്ചവ്യാധിയാക്കി. രണ്ട് മലയാളി എഴുത്തുകാരും സ്വന്തം സ്വരവും രാഷ്ട്രീയവും ചേർത്തു – ഇത് യാഥാർഥ്യമായി നിൽകുമ്പോൾ, നമുക്ക് ബ്രയാൻ പിങ്കേർട്ടൺ പറഞ്ഞത് ഓർമ്മ വരും.
ഇതാണ് നമ്മളെ ഭയപ്പെടുത്തുന്നത്.
അന്തിമഫലം യഥാർത്ഥ ഭാവനയോ വ്യക്തി ഗത ആവിഷ്കാരമോ ഇല്ലാത്ത മൗലിക മല്ലാത്ത കൃതികളുടെ കുത്തനെയുള്ള വർദ്ധനവായിരിക്കും. യഥാർത്ഥ സാഹിത്യ വും, രചയിതാക്കളും PR പ്രവർത്തനങ്ങളി ൽ മുങ്ങി പോകും.
പ്രമേയ സാമ്യത എന്ന സംഗതി പല കാല ത്തും സാഹിത്യരംഗത്ത് ഉയർന്നുവന്നിട്ടുള്ള താണല്ലോ. സംവാദങ്ങൾ ഗുണാത്മകമായി രുന്നാൽ അത് സാഹിത്യ മേഖലയ്ക്ക് ഊർ ജ്ജം ലഭിക്കുന്നതാകും. അന്തസ്സാരശൂന്യമാ യ വ്യക്തിഹത്യാനിലയിലായാൽ വിപരീത ഫലമായിരിക്കും സൃഷ്ടിക്കുക.

